Wednesday, July 20, 2011

ഭയം

ഭയം അനിഷ്ടമായത്‌ എന്തുകൊണ്ട്‌?   ഒരു ഉടുവസ്ത്രം എന്നപോലെ സ്നേഹിതനായിരിക്കുന്നു. "  

ഇരുണ്ട്പൊയ ഭാവിയില്‍നിന്നും കൂരിരുട്ടില്‍ കരിമ്പൂച്ച എന്നപൊലെ നിണ്റ്റെ ശരീരത്തെ കൊത്തിവലിക്കുന്നവയേ ഞാന്‍ നിനക്കു കാട്ടിതന്നു"   - ഭയം പറഞ്ഞു.   " ഞാന്‍ നിണ്റ്റെ സുഹ്രുത്ത്‌  മാത്രമാകുന്നു.       ഇത്രയും നാള്‍ ആരുണ്ടായിരുന്നു -  നിണ്റ്റെ സഹചാരിയായി..   സന്തോഷമോ? സന്താപമോ?   കരുണ്യമോ?    ദേഷ്യമോ?    കുശുമ്പൊ ?  - ഇല്ല,   ഉള്ളതു ഞാന്‍ മാത്രം.   നിന്നെ ഒരിക്കലും പിരിയാത്ത നിണ്റ്റെ ഉറ്റ മിത്രം.   ഞാന്‍ മാത്രം".

കേണു കേണു ഭയം പറഞ്ഞു. "എന്നെ നീ കൈവിടരുതേ... എന്നെ നീ കൈവിടരുതേ... "

"ഈതാളുകള്‍ മറിക്കുമ്പൊഴും ഞാന്‍ നിന്നില്‍ ഉണര്‍ന്നു വരുന്നില്ലേ..? "

ഒരു പ്രവാചകനെപൊലെ ഭയം പറഞ്ഞു
" ധീരത നിന്നെ നശിപ്പിക്കുന്നു ! ഭയം നിന്നെ പൊറുപ്പിക്കുന്നു !
ഞാന്‍ സധുവിണ്റ്റെ പ്രതീകമണ്‌. ഹിംസ്ര ജന്തുക്കളേ ഭയന്ന്‌ ശിലപോലെ നില്‍കുന്ന ആ പാവം മാനിനെ നീ നോക്കു.... അവണ്റ്റെ കണ്ണുകളില്‍ ഞാന്‍ നിഴലിട്ടു കിടക്കുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്ള തള്ള കിളികളുടെ ഉറക്കമില്ലത്ത കണ്ണുകളില്‍ ഞാന്‍ എണ്ണയായി പറക്കുന്നു... ഞാന്‍ പീഠിതണ്റ്റെ സഹചാരിയണ്‌. പീഠകനില്‍ ഞാന്‍ ഇല്ല ".

വെളിച്ചത്തിണ്റ്റെ പൊരാളിയും ശത്രുക്കളും

വെളിച്ചത്തിണ്റ്റെ പൊരാളിക്കായി നിയതി എല്ലാം ഒരുക്കിവച്ചു.  പൊരാട്ടത്തില്‍ മാലാഖമാര്‍ അവനെ സഹായിച്ചു.  മുഖത്ത്‌ ധീരത സ്ഫുരിക്കുന്ന സഘാക്കളെ നല്‍കി.  മണല്‍ കാറ്റുകളെ ഒതുക്കിനിര്‍ത്തി.  തെളിഞ്ഞു കത്തുന്ന നിലാവുപൊലെ അവനില്‍ ബുദ്ധിയും വിശ്വാസവും ഉറച്ചുനിന്നു.  വിശ്രമത്തിന്നായി താവളങ്ങളില്‍ തെളിനീരൊഴുക്കി.  വെളിച്ചം ഒരു മോചനമായി അവന്‍ അവരില്‍ ഊതി കയറ്റി. മേഘങ്ങല്‍ അവനെ അകമ്പടി സേവിച്ചു.

ഈ ധര്‍മ സമരതിണ്റ്റെ ഇടവേളകളില്‍ ഒരു ചോദ്യം മാത്രം .. ??!!

" ശത്രുക്കളെ കൂടി നന്നാക്കാമായിരുന്നു... "

Wednesday, June 15, 2011

ഭക്ഷണം


ഭക്ഷണം എന്നെ ഉന്‍മത്തനാക്കിയിരിക്കുന്നു .  അത് ഒരു കമിനിയെപോലെ എന്നെ മോഹിപിച്ചുകൊണ്ടിരിക്കുന്നു . ഓരോ പ്രഭാതവും ഉണരുന്നത് നിന്നെ ഞാന്‍ സ്പര്‍ശിക്കില്ല എന്ന പ്രതിജ്ഞയോടെ . എന്നാല്‍ സാഹ്യാനത്തില്‍  ഒരു പടയാളിയുടെ ശൌര്യത്തൊടെ   നീ എന്നെ കീഴ്പെടുത്തി യിരിക്കുന്നു . എങ്കിലും നിന്നെ ഞാന്‍ സ്നേഹിക്കുന്നു പ്രിയേ ..... ഈ നിറഞ്ഞ വയറില്‍ ഞാന്‍ കിനാകാനുന്നു .

ഒഴിഞ്ഞ വയറിന്റെ  വരണ്ട കിനക്കളല്ല . കാറ്റില്‍ പറക്കുന്ന പൊടി മണ്ണിന്റെ  നിറമുള്ള അവയെ ഞാന്‍ വെറുക്കുന്നു . പൊരിഞ്ഞ വെയിലില്‍ വേവാത്ത തത്വ ചിന്തകള്‍ .  വിശന്നവന് ദൈവം അരികിലാണ് പോല്‍  !  ഉച്ച വെയിലില്‍ അവ സീല്‍ക്കാരം മുഴക്കുന്നു . മുള്‍ച്ചെടികള്‍ പോലെ മനസിനെ കീറി മുറിക്കുന്നു . നിസ്സഹായതയില്‍ അവന്‍ ശാന്തി കണ്ടെത്തുന്നു . സമൃദ്ധി യുടെ നിറവയര്‍ തേടി അവന്‍ യാത്ര തുടരുന്നു . 

എന്നാല്‍ ഈ രാത്രി എത്ര സുന്ദരമായിരിക്കുന്നു .  ധമനികള്‍ പോഷണത്താല്‍  നിറഞ്ഞിരിക്കുന്നു .  തെളിഞ്ഞ നിലാവില്‍ വെന്ന്മേഘങ്ങള്‍ക്ക് താഴെ ഏതോ തടിച്ച പക്ഷി ഒരു ഉന്മാദ ഗാനം പാടി . വൃക്ഷ തലപ്പുകളെ  ഉലച്ചു വന്ന കാറ്റില്‍ ശുക്ല ഗന്ധം പരന്നിരുന്നു . എങ്ങും ഉന്മാദ നാദങ്ങള്‍.  അവ പ്രകംമ്പനങ്ങളായി  ഉയര്‍ന്നു വിഭ്രംശ്ശിച്ചു, അന്ധോളിത ഗമഗങ്ങളായി ചിന്നി ചിതറി പരന്നൊഴുകി യലിഞ്ഞുപോയി  .

ഒരു വലിയ പൂന്തോട്ടം ഞാന്‍ കിനാകാണുന്നു . അവിടെ പൂക്കള്‍ക്ക് പകരം വിവിധങ്ങളായ ഭക്ഷണങ്ങള്‍ ആണ് .  എന്‍റെ പ്രിയ ഭക്ഷണങ്ങള്‍ എന്‍റെ പ്രിയപ്പെട്ട പൂക്കളാണ് .  അവയുടെ ഗന്ധം മാദകമാണ് .  അവക്കിടയില്‍ ഞാന്‍ താമസം ആരംഭിക്കട്ടെ .

Tuesday, June 14, 2011

കലാകാരനെ കുറിച്ച്


അവന്‍ ഒരു സാധാരണ തൊഴിലാളിയല്ല. അവന്‍ ഒരു കൂലി പണിക്കാരനും അല്ല . എന്നാല്‍ അവന്‍ ഒരു മാനേജരും അല്ല . ആരെയും അവനു അനുസരിപ്പിക്കാന്‍ കഴിയില്ല . എന്തിനു പറയേണ്ടു അവന്‍ ഒരു മുതലാളിയുമല്ല . പക്ഷെ മുതലാളിയെ രസിപ്പിച്ചു കൊണ്ട് അവന്‍ കൂടെ ഉണ്ട് . ഒരു മുതലാളിയെ പോലെ തന്നെ .

മുതലാളിയെ അവന്‍ പ്രജോതിപ്പിക്കുന്നു. ആഹ്ലാതിപ്പിക്കുന്നു. പ്രകീര്‍ത്തിക്കുന്നു .തൊഴിലാളികളെ കുറിച്ച് അനുകമ്പയോടെ സംസാരിക്കുന്നു . എങ്കിലും അവന്‍ മുതലാളിയോട് ഒത്തു ഉറങ്ങുന്നു . അവന്‍ സമ്പന്നനാണ് .അവന്റെ സമ്പത്ത് അദ്വാന ഫലമല്ല . ആഹ്ലാതതിനുള്ള സമ്മാനമാണ് . അവകാശമല്ല ! അനുഗ്രഹമാണ് .

അവന്‍ നേരം പോക്കിന്റെ സൃഷ്ടിയാണ് .പച്ചയായ ജീവിതത്തില്‍ അവന്‍ ഇല്ല .എങ്കിലും പച്ചയയതിനെ അവന്‍ വരച്ചു കാട്ടുന്നു . പാര്‍വത ത്തോളം ഉയരുന്നു . ഗര്തതോളം പതിക്കുന്നു .സമൃദ്ധി യുടെ നാളുകളില്‍ ഒരു ഓണ തുമ്പിയെ പോലെ പാറിക്കളിക്കുന്നു . വറുതിയുടെ നാളുകളില്‍ ചിരകുതിര്‍ന്ന ഇയ്യാം പാറ്റ പോലെ അവന്‍ അപ്രത്യക്ഷനാകുന്നു .

ഇവനെ ആര് സൃഷ്ടിക്കുന്നു . മുതലാളിയോ ? തൊഴിലാളിയോ ? അതോ സ്വയം ഭൂ വോ . തൊഴിലാളിയില്‍ അവന്‍ ഊര്‍ജമായും മുതലാളിയില്‍
ഭോഗമായും   കാണപ്പെടുന്നു . ഒരു നിലപാടില്ലാത്ത വികൃത ജീവി . 


കുറച്ചു നര്‍മം ആയികോട്ടെ.



ഒരു കണക്കു പുസ്തകത്തില്‍ കണ്ടത് .....ദാനം കൊടുത്ത വകയില്‍ കിട്ടാന്‍ ഉള്ളതു -1500 ക .






കരിമീന്‍ടെ സന്തോഷം : "ഏറ്റവും രുചി ഉള്ള മീന്‍ ഞാനാണ് "







"ഈ മോഡലുകള്‍ ഇങ്ങനെ മെല്ലിച് ഇരിക്കുന്നതെന്താ ?"
"ഈ റാമ്പിലൂടെ യിങ്ങനെ നടപ്പല്ലേ ഏതുനേരവും ,  athukondavum "






മന്ത്രിയുടെ പ്രസംഗം :
" കിഴങ്ങ് വര്‍ഗത്തില്‍ പെട്ട ചിലര്‍ തലപ്പത് ഇരുക്കുന്നതാണ് കാര്‍ഷിക സര്‍വകലാശാലയുടെ പ്രശ്നം "






"പേര് എന്താ ?"
"ഇന്ദു മതി "
"ഈ മതി എന്തിനാ ? മതി വേണ്ടാ,
ഇന്ദു 'മതി'. "



"ഇത് ദൈവികമായൊരു വാളാണ്. ഇതു കയ്യില്‍ ഉള്ളപോള്‍ മനസില്പോലും അക്രമ ചിന്ത പാടില്ല "






മീറ്റിങ്ങിനു ഇടയില്‍ ഒരാള്‍: " സാഹിത്യ അക്കാദമി എഴുതാന്‍ തന്ന പേന തെളിയുന്നില്ലാ ....."
സദസില്‍ കൂട്ടച്ചിരി.
"പേന സാഹിത്യ അക്കാദമി തന്നത് ആയാലും തലപ്പത്തെ കരടു മാറ്റണം" ആദ്യക്ഷന്‍ പറഞ്ഞു .
മറ്റൊരാള്‍ : " അതെ , അക്കാദമിയുടെ തലപ്പത്തെ കരടു മാറ്റണം "








അരസികനായ അഭിമുക കര്‍ത്താവു കവിയോടു :
" ആട്ടെ , നിങ്ങള്‍ കാലിക പ്രസക്തങ്ങള്‍ ആയ കവിതകളാണ് രചിക്കുനത് എന്ന് കേട്ടിടുണ്ട് ,
എന്തിനെ കുറിച്ചാണ് കൂടുതല്‍ എഴുതാറുള്ളത് ? "
" കാലികളെ കുറിച്ച് "






രാവിലെ മുഴുവന്‍ മീറ്റിംഗ് കൂടി മുഷിഞ്ഞ രണ്ടു പേര്‍ :
"ഉച്ച കഴിഞ്ഞു എന്താണ് അജണ്ട ?"
"ഓ , എന്തോ 'ചെണ്ടയാ ' "
" വീക്ക് ചെണ്ടയാണോ ?".






ദൈവം എന്നെ വാടകയ്ക്ക് എടുത്തു, ഇത്ര കൊല്ലം ഭൂമിയില്‍ ജീവിച്ചു കൊള്ളാന്‍ . അവസാനം പ്രതിഫലവും തരും , കടം പറയില്ല എന്ന് വിചാരിക്കുന്നു.






ഒരു കോഴിയെ തിന്നതിന് ശേഷം അടുത്ത കോഴിയോട് തോന്നുന്നതാണ്  കരുണ.





ദൈവം ഒഴിഞ്ഞുപൊയ കൂട്ടില്‍ പുല്ലു തിരുകി വച്ചു അവര്‍ പറഞ്ഞു ദൈവതിന്റെ സ്വന്തം വീട്‌.  




ലൈംഗിക തൊഴിലാളി ആന്‍സിയുടെ ആത്മകഥ വന്‍ വില്പന നേടിയതുകൊണ്ട് രണ്ടാമതു ഒരു ആത്മകഥ കൂടി എഴുതുവാന്‍ തീരുമാനിച്ചതായി അവര്‍ പറഞ്ഞു .